പേരാമ്പ്ര: ലോക പരിസ്ഥിതി ദിനത്തിൽ ലോക് താന്ത്രിക് ജനതാദൾ നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു. കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി വൽസൻ എടക്കോടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം. കുഞ്ഞികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് വെള്ളിലോട്ട്, സി.എച്ച്. ബാബു, വി.കെ. ഭാസ്‌കരൻ, സി. കുഞ്ഞിക്കണാരൻ നായർ എന്നിവർ പ്രസംഗിച്ചു. നാട്ടുമരങ്ങളുടെയും ഔഷധ മരങ്ങളുടെയും തൈകളായിരുന്നു വിതരണം ചെയ്തത്.