​ഫറോക്ക്: ലോക്ക് ഡൗണിൽ ​നേരത്തെ അടച്ചു പോകുന്ന കടകളിൽ മോഷണം നടക്കുന്നതായി പരാതി. ​കഴിഞ്ഞ ദിവസം കരുവാൻതിരുത്തിയിൽ മൂന്ന് കടകളുടെ പൂട്ട് പൊളിച്ച് അകത്ത് കയറി പണവും മറ്റും​ ​മോഷ്ടിക്കുകയും കടയിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്​തിരുന്നു ​. മോഷണം വ്യാപകമായ സാഹചര്യത്തിൽ ​രാത്രിക്കാല ​പൊ​ലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കടയടക്കുന്ന സമയം ദീർഘിപ്പിക്കണമെന്നും കേരള വ്യാപാരി വ്യവസായി​ ​ഏകോപന സമിതി കരുവൻ​ തുരുത്തി യൂനിറ്റ് പ്രസിഡന്റ്​ കെ.​അബ്ദുൽ അസീസ് ആവശ്യപ്പെട്ടു​.​