കക്കട്ട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ' ഹരിതം സഹകരണ പദ്ധതി കക്കട്ടിൽ സഹ.റൂറൽ ബാങ്കിൽ തുടക്കമായി. ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് തെങ്ങിൻ തൈ നട്ട് കോഴിക്കോട് സഹ.അസി. റജിസ്ട്രാർ (പ്ലാനിംഗ് ) എ.കെ. അഗസ്റ്റി ഉദ്ഘാടനം ചെയ്തു. ബാങ്കിൽ നിന്ന് കിസാൻ ക്യാഷ് ക്രഡിറ്റ് വായ്പ എടുത്ത കർഷകർക്ക് കുറ്റ്യാടി തെങ്ങിൻ തൈ സൗജന്യമായി നല്കുന്നതിന്റെ ഉദ്ഘാനം ബാങ്ക് പ്രസിഡന്റ് കെ.കൃഷ്ണൻ നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ദിനേശൻ, ബാങ്ക് സെക്രട്ടറി ദയാനന്ദൻ കരിപ്പള്ളി, അസി. സെക്രട്ടറി കെ.ടി. വിനോദൻ , ചീഫ് അക്കൗണ്ടന്റ് എം.ഗീത, ബ്രാഞ്ച് മാനേജർമാരായ എം.ബാബു, വി.പി. മോഹൻകുമാർ ജീവനക്കാരായ എ .എം .റഷീദ്, കെ. ടി .സതീശൻ എന്നിവർ പങ്കെടുത്തു.