കുന്ദമംഗലം: കൊവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കുന്ദമംഗലം മേഖലയിലെ പള്ളികൾ തുറക്കേണ്ടതില്ലെന്ന് മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. പള്ളികളിൽ മിക്കതും ദേശീയ പാതയ്ക്കരികിൽ ആയതിനാൽ പല ഭാഗത്തു നിന്നും ആളുകൾ പള്ളിയിലെത്താൻ സാധ്യതയുള്ളതിനാലാണ് മേഖലയിലെ 15 മഹല്ല് കമ്മിറ്റികൾ ജൂൺ 30 വരെ പള്ളി അടച്ചിടാൻ തിരുമാനിച്ചത്. സൈനുദ്ധീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു. എൻ.ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു. എം.കെ.സഫീർ, എ.അലവി, സി.അബ്ദുൽ ഗഫൂർ, മുഹമ്മദ് തടത്തിൽ എന്നിവർ പങ്കെടുത്തു.