കുറ്റ്യാടി: വിദേശത്തുനിന്നെത്തി ക്വാറന്റൈനിൽ കഴിയുന്നവർക്ക് പഴവർഗ്ഗങ്ങൾ എത്തിച്ച് കുറ്റ്യാടി ചിന്നൂസ് വാട്സ് ആപ്പ് കൂട്ടായ്മ. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ പതിനെട്ടിലധികം പേരാണ് കുറ്റ്യാടിയിലെ വിവിധ ലോഡ്ജുകളിൽ കഴിയുന്നത്. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ മരുന്നുകളും പ്രവർത്തകർ എത്തിച്ചു നൽകുന്നുണ്ട് . നസീർ ചിന്നൂസ്, ടി.സി.അഷ്‌റഫ് ,അബ്ദുൾ സലാം മുള്ളൻകുന്ന്, എൻ.പി.സലാം, ഗഫൂർ കുറ്റ്യാടി, പി.പി.ദിനേശൻ, ജംഷീർ, സലിം ,അജ്‌നാസ് ഗാലക്‌സി, അബ്ദുള്ള ദാറുൽ ഫലാഹ് തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.