വടകര: ഓൺലൈൻ ക്ലാസുകൾ ലഭിക്കുന്നതിന് ടി.വി, മൊബൈൽ ഫോൺ സൗകര്യം ഇല്ലാത്ത ഏറാമല ഗ്രാമപഞ്ചായത്തിലെ 23 വിദ്യാർത്ഥികൾക്ക് ഏറാമല സർവീസ് സഹ.ബാങ്ക് സൗജന്യമായി ടി.വിയും ഡി.ടി.എച്ച് കണക്ഷനും നൽകി. ഏറാമല ഗ്രാമപഞ്ചായത്ത് പി.ജി.സി തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ടി.വി നൽകിയത്. ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി.നിഷ, ബി.പി.ഒ വി.വി.വിനോദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.സുരേഷ്, എൻ. ബാലകൃഷ്ണൻ, പി.ഇ.സി കൺവീനർ ജയേഷ്, സുഷമ, ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ മാനേജർ ടി.കെ.വിനോദൻ സ്വാഗതവും ഒ. മഹേഷ് കുമാർ നന്ദിയും പറഞ്ഞു.