parist-idi
കോൺഗ്രസ്(എസ്) സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ വൃക്ഷത്തൈ നടാനെത്തിയ അദ്ധ്യാപികമാരായ സായ് ശ്വേത, അഞ്ജു കൃഷ്ണ എന്നിവരെ അനുമോദിച്ചപ്പോൾ

വടകര: യൂത്ത് കോൺഗ്രസ് (എസ് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടു. ഓൺലൈൻ ക്ലാസിലൂടെ ശ്രദ്ധേയരായ സായി ശ്വേത ടീച്ചറും അഞ്ജു കൃഷ്ണ ടീച്ചറും ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് (എസ് )ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സായി ശ്വേതയ്ക്ക് ജില്ലാ പ്രസിഡന്റ് വള്ളിൽ ശ്രീജിത്തും അഞ്ജു കൃഷ്ണയ്ക്ക് ജില്ലാ സെക്രട്ടറി പി.വി.സജിത്തും നൽകി. സി.പി.വിജേഷ്, പി.കെ.സുധീഷ് തുടങ്ങിയവരും പങ്കെടുത്തു.