കൊടിയത്തൂർ: ദുബായ് ഇന്റർനാഷണൽ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥി എയ്ഡൻ സലീം പിറന്നാൾ ദിനത്തിൽ ടി.വി നൽകി മാതൃകയായി. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് നൽകുന്നതിനായി പിറന്നാൾ ആഘോഷം മാറ്റിവെച്ചായിരുന്നു ഈ കൊച്ചുമിടുക്കന്റെ കരുതലൊരുക്കൽ. വല്ല്യുപ്പ എ.എം. ഷാജുവിനൊപ്പം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുല്ലയ്ക്ക് ടി.വി കൈമാറി. നാസർ കൊളായി പങ്കെടുത്തു. കൊടിയത്തൂർ സ്വദേശികളായ നിസാം മുഹമ്മദിന്റെയും കാജൽ ഷാജുവിന്റെയും മകനാണ് എയ്ഡൻ സലീം. കൊവിഡ് കാലത്ത് ഉമ്മയ്ക്കൊപ്പം നാട്ടിലെത്തിയതായിരുന്നു.