പയ്യോളി: കൊവിഡ് വ്യാപന സാധ്യതയുള്ള രണ്ട് കേസുകൾ നഗരസഭാ പരിധിയിൽ നിലനിൽക്കെ അയനിക്കാട് മഹല്ല് ജമാഅത്തിന് കീഴിലെ പള്ളികൾ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കാൻ തീരുമാനിച്ചു. കീഴൂർ, പയ്യോളി , അയനിക്കാട് മേഖലയിലെ പതിനെട്ടോളം ജുമാഅത്ത് പള്ളികളാണ് അയനിക്കാട് മഹല്ല് ജമാഅത്തിന് കീഴിൽ വരുന്നത്.
നഗരസഭ അധികൃതരും പയ്യോളി സി.ഐയും ആരോഗ്യ വകുപ്പും, അയനിക്കാട് മഹല്ല് ജമാഅത്ത് ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് കൂടി പള്ളികൾ തുറക്കുന്നത് നീട്ടാൻ തീരുമാനമായത്.