കോഴിക്കോട്: കൊവിഡ് -19 ബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്കായി ഇന്ന് മുതൽ തുറന്നുകൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി.
ക്ഷേത്രങ്ങൾ തുറന്നാൽ രോഗ പ്രതിരോധത്തിന് ആരോഗ്യ പ്രവർത്തകർ നടത്തിയ ശ്രമം വിഫലമാകും. ഭക്തജനങ്ങൾക്ക് വീട്ടിലിരുന്ന് ഈശ്വരാരാധന നടത്താം. ക്ഷേത്രങ്ങളിൽ നടക്കുന്ന നിത്യപൂജ തുടരണം. ഗുരുവായൂരും ശബരിമലയുംപോലുള്ള മഹാക്ഷേത്രങ്ങൾ തുറന്നു കൊടുത്ത് രോഗ വ്യാപനത്തിന് വഴിയൊരുക്കാൻ ദേവസ്വം ബോർഡ് തയ്യാറാവരുതെന്നും സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. നാരായണൻകുട്ടി ആവശ്യപ്പെട്ടു. ദേവസ്വവും സർക്കാരും ഹിന്ദുസമൂഹവും ചേർന്ന് ക്ഷേത്രങ്ങളുടെആവശ്യത്തിനും ക്ഷേത്ര ജീവനക്കാരുടെ ദുരിതമകറ്റാനും ക്ഷേമനിധി ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.