ചേളാരി: ലോക് ഡൗണിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇളവ് അനുവദിച്ച് അനുമതി നൽകിയ സാഹചര്യത്തിൽ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പൂർണമായും പാലിച്ച് പള്ളികൾ തുറക്കേണ്ടതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കട്ടി മുസ്ല്യാർ, സെക്രട്ടരി എം.ടി.അബ്ദുള്ള മുസ്ലിയാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. വ്യവസ്ഥകൾ ഒരു നിലയ്ക്കും പാലിക്കാൻ കഴിയാത്ത പ്രദേശങ്ങളിലെ പള്ളികളിൽ നിലവിലെ അവസ്ഥ തുടരാവുന്നതാണെന്നും നേതാക്കൾ വ്യക്തമാക്കി.