ബേപ്പൂർ: സഹൃദയ റസിഡന്റ്സ് അസോസിയേഷൻ പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കോർപ്പറേഷൻ 48ാം ഡിവിഷൻ കൗൺസിലർ അനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എടത്തൊടി മുരളീധരൻ, വി.പി. ശിവദാസൻ, കെ. വിശ്വനാഥൻ, എസ്. വേണുഗോപാലൻ, ടി.കെ. അഭിലാഷ് എന്നിവർ പങ്കെടുത്തു.