പേരാമ്പ്ര: ലോക പരിസ്ഥിതി ദിനത്തിൽ ഓയിസ്ക പേരാമ്പ്ര ചാപ്റ്ററിന്റെ നേതൃത്വത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരത്ത് വൃക്ഷത്തൈകൾ നടീലും വിതരണവും നടന്നു. ഡോ. ടി.കെ.വിനോദ് കുമാറിന് ഓയിസ്ക പേരാമ്പ്ര ചാപ്റ്റർ പ്രസിഡന്റ് എ.കെ മുരളീധരൻ വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. ആശുപത്രിക്ക് സമീപത്തെ നൂറോളം പേർക്ക് തൈകൾ വിതരണം ചെയ്തു. ഡോ.പി.ആർ.ഷാമിൻ, ഡോ.സി.കെ.വിനോദ്, വി.പി.ശശിധരൻ, ഡോ.പി.രാധാകൃഷ്ണൻ, വൈ.എം.റഷീദ്, എം.ഷംസുദ്ദീൻ, എം.എം.രാജൻ, എൻ.കെ മൂസ, എൻ.എം.നാരായണൻ എന്നിവർ നേതൃത്വം നൽകി.