ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിയിൽ പബ്ലിക്ക് ലൈബ്രറി ഹാളിൽ ഒരുക്കിയ ഓൺലൈൻ പഠനകേന്ദ്രം കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.പി.കുഞ്ഞമ്മദ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ ടി.ടി.മനോജ് കുമാർ, ഷൈനി ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.