 ജില്ലയിൽ ഇനി നാലു മാത്രം

കോഴിക്കോട്: കൊവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവരുടെ പരിശോധനാഫലം നെഗറ്റീവെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നു ഒഴിവാക്കി. ഇനി ജില്ലയിൽ നാലു തദ്ദേശസ്ഥാപനങ്ങളാണ് ഈ പട്ടികയിൽ ശേഷിക്കുന്നത്.
അഴിയൂർ, ഒഞ്ചിയം, വടകര മുൻസിപ്പാലിറ്റി (40, 45, 46 വാർഡുകൾ), കുന്നുമ്മൽ, കുറ്റ്യാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നു ഒഴിവാക്കിയത്. ഇവിടങ്ങളിൽ രോഗപ്പകർച്ചയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. തൂണേരി, പുറമേരി, മാവൂർ, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളാണ് പട്ടികയിൽ ബാക്കിയുള്ളത്.