k
ഹരിതം കർഷക കൂട്ടായ്മ കന്നാട്ടി വയലിൽ വിത്തിടുന്നു

പേരാമ്പ്ര: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സി.പി.ഐ ആഹ്വാനം ചെയ്ത അതിജീവനം കൃഷിയ്ക്ക് ചങ്ങരോത്ത് പഞ്ചായത്തിൽ തുടക്കമായി. വടക്കുമ്പാട് സ്‌കൂളിനടുത്ത് കന്നാട്ടി വയലിൽ വിവിധ വ്യക്തികളുടേതായി മൂന്ന് ഏക്കർ തരിശുഭൂമിയിലാണ് നെൽകൃഷി ചെയ്യുന്നത്.

സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ.ഭാസ്‌കരൻ വിത്തിടലിനു നേതൃത്വം നൽകി. ഒ.ടി.രാജൻ, ടി.പി. അമ്മദ് ഹാജി, കല്ലുങ്കൽ ഗോവിന്ദൻ, ഇ.കെ.രാജൻ, കെ. ശ്രീധരൻ, പി. ശിവദാസൻ എന്നിവർ പങ്കെടുത്തു.