കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ തിങ്കളാഴ്ച 164 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവിൽ ആകെ 3675 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുളളത്. 180 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. ജില്ലയിൽ നിന്നും തിങ്കളാഴ്ച പുതുതായി 17 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 2247 സാമ്പിളുകളാണ് ഇതുവരെ ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചത്. 1904 ആളുകളുടെ ഫലം ലഭിച്ചു. 1868 എണ്ണം നെഗറ്റീവാണ്. 338 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി 331 പേർ പ്രവേശിച്ചു. 199 പുരുഷൻമാരും 85 സ്ത്രീകളും 47 കുട്ടികളുമാണ്. 132 വാഹനങ്ങളും ജില്ലയിൽ പ്രവേശിച്ചു.


നിലവിൽ 379 പ്രവാസികളാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ ഹോട്ടലുകളിലും റിസോർട്ടുകളിലുമായി സജ്ജീകരിച്ചിട്ടുള്ള കോവിഡ് കെയർ സെന്ററുകളിലും വീടുകളിലുമാണ് ഇവർ നിരീക്ഷണത്തിലുള്ളത്.
1684 പേരാണ് അതിർത്തിയിൽ സജ്ജീകരിച്ചിട്ടുള്ള കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1070 പേർ പട്ടികവർഗ്ഗ വിഭാഗക്കാരാണ്.

ബാങ്കുകളുടെ പ്രവർത്തന സമയം നീട്ടി

കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. ബാങ്കുകൾക്കും ട്രഷറികൾക്കും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാൻ അനുമതി ഉണ്ടാകും. നേരത്തെ ഉച്ചയ്ക്ക് 12 വരെയായിരുന്നു പ്രവർത്തനാനുമതി നൽകിയിരുന്നത്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയത് 17671 പേർ

5 പ്രവാസികൾ മറ്റ് ജില്ലകളിൽ നിരീക്ഷണത്തിൽ

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 379 പ്രവാസികൾ

കൂടുതൽ യു.എ.ഇയിൽ നിന്ന് -147 പേർ

മുത്തങ്ങ ചെക് പോസ്റ്റിലൂടെ എത്തിയത് 6606 വാഹനങ്ങൾ