കോഴിക്കോട്: ലോക് ഡൗണിനെ തുടർന്ന് വിതരണം ചെയ്ത ഭക്ഷ്യധാന്യക്കിറ്റുകൾക്കുള്ള തുക പട്ടിക വിഭാഗ വകുപ്പിൽ നിന്ന് വകമാറ്റി എടുക്കരുതെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക്) സംസ്ഥാന കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് 11ന് രാവിലെ 11ന് ജില്ലാതലങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ച് ചൂട്ട് കത്തിച്ച് പ്രതിഷേധിക്കും. സംസ്ഥാന പ്രസിഡന്റ് ടി.പി. ഭാസ്‌കരൻ വീഡിയോ കോൺഫ്രൻസിലൂടെ ആദ്ധ്യക്ഷത വഹിച്ചു. കെ.പി.സി. കുട്ടി, പി.ജി. പ്രകാശ്, സി.കെ. കുമാരൻ, എം. ബിനാൻസ്, പി.എം. തങ്കപ്പൻ, പി.എം. സുകുമാരൻ, കെ.വി. സുബ്രഹ്മണ്യൻ, എൻ.പി. ചിന്നൻ, പി.ടി. ജനാർദനൻ, വി. നാരായണൻ, എം. കണ്ണപ്പൻ, ഷൈജു കരിഞ്ചപ്പാടി എന്നിവർ പങ്കെടുത്തു.