kuzhi
റോഡരികിൽ മൂടാതെ കിടക്കുന്ന കുഴി ഓലയിട്ട് മറച്ചനിലയിൽ

പേരാമ്പ്ര: കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കര പള്ളിക്കുന്ന് സ്റ്റോപ്പിന് സമീപത്തെ കുഴി അപകട ഭീഷണിയാവുന്നു. വാട്ടർ അതോറിറ്റിയുടെ ജല വിതരണ പൈപ്പ് പൊട്ടിയ ഭാഗം നന്നാക്കാൻ രണ്ട് മാസം മുമ്പെടുത്ത കുഴിയാണ് നികത്താതെ കിടക്കുന്നത്.
കുഴിയെടുത്ത മണ്ണ് റോഡിലേക്ക് ഇട്ടതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ കുഴിയിലോ മൺതിട്ടയിലോ കയറി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. കാൽനടയാത്രക്കാർക്കും കുഴി ചതിക്കുഴിയായിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ പെരുവണ്ണാമൂഴിയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് ഈ ഭാഗത്തുകൂടി കടന്നു പോകുന്നത്.