കോഴിക്കോട് : ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇതാദ്യമായി ഇരട്ടഅക്കത്തിലേക്ക് കടന്നു. ഇന്നലെ മാത്രം 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 11 പേരും വിദേശത്ത് നിന്നു എത്തിയവരാണ്. (6 അബുദാബി, 5 കുവൈറ്റ്). രണ്ടു
പേർ ചെന്നൈയിൽ നിന്നും വന്നവരും. എല്ലാവരെയും കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ പ്രവേശിപ്പിച്ചു. 13 പേരുടെയും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.
ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 115 ആയി ഉയർന്നു. 44 പേർ രോഗമുക്തി നേടി. ഇപ്പോൾ 70 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതിൽ 21 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 45 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലും 2 പേർ കണ്ണൂരിലും ഒരു എയർഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ഇന്നലെ പോസിറ്റീവായവർ:
1. കാരപറമ്പ് സ്വദേശി (23)
2. ഒളവണ്ണ സ്വദേശി (22)
3. ചാലപ്പുറം സ്വദേശി (23)
4. നൊച്ചാട് സ്വദേശി (22)
5. കുറ്റ്യാടി സ്വദേശി (26)
6. കടലുണ്ടി സ്വദേശി (45)
(ഇവർ ആറു പേരും മേയ് 27 ന് അബുദാബി - കൊച്ചി വിമാനത്തിൽ എത്തിയവരാണ്. കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു).
7. കൊയിലാണ്ടി സ്വദേശി (40)
8. മൂടാടി സ്വദേശി (24)
9. കുന്നമംഗലം സ്വദേശിനി (42)
10. താമരശ്ശേരി സ്വദേശി (27)
11. പുതുപ്പാടി സ്വദേശിനി (42)
(ഇവർ അഞ്ചു പേരും മേയ് 27 ന് കുവൈറ്റ് - കൊച്ചി വിമാനത്തിൽ എത്തിയവരാണ്. കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു).
12. പന്തീരാങ്കാവ് സ്വദേശിനി (19)
13 പന്തീരാങ്കാവ് സ്വദേശിനി (49)
(ഇരുവരും മേയ് 17 ന് ചെന്നൈയിൽ നിന്ന് കാർ മാർഗം എത്തിയ ശേഷം നിരീക്ഷണത്തിലായിരുന്നു).
.
8067 പേർ നിരീക്ഷണത്തിൽ
ജില്ലയിൽ ഇന്നലെ പുതുതായി വന്ന 400 പേർ ഉൾപ്പെടെ 8067 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 34,692 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നലെ പുതുതായി വന്ന 21 പേർ ഉൾപ്പെടെ 142 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 92 പേർ മെഡിക്കൽ കോളേജിലും 50 പേർ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 22 പേർ ഡിസ്ചാർജ്ജായി.
ജില്ലയിൽ 2674 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 753 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 1872 പേർ വീടുകളിലും 49 പേർ ആശുപത്രികളിലും. 1073 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.
--