കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവികയുടെ മരണത്തിന് കാരണമായ സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം എ.ഇ.ഒ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. ചേവായൂർ എ.ഇ.ഒ ഒാഫീസ് മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.പി.സലീം അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. വി.ടി.നിഹാൽ, ഭാഗ്യനാഥ്, നെടുമ്പാശ്ശേരി ശശി, ലോഹിതാക്ഷൻ, ജോളി ജെറോം, ശ്രീജിത്ത് എടക്കാട്, തുടങ്ങിയവർ പ്രസംഗിച്ചു.