praveen
പേരാമ്പ്ര എ.ഇ.ഒ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിനെ തുടർന്ന് വിദ്യാർത്ഥിനിയായ ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരാണ് ഒന്നാംപ്രതിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ ആരോപിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര, മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര എ.ഇ.ഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് രാജൻ മരതേരി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി. വേണഗോപാലൻ, സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, ഇ. അശോകൻ, ഇ.വി. രാമചന്ദ്രൻ, കെ.കെ. വിനോദൻ, കെ.എ. ജോസ്‌കുട്ടി, ബാബു തത്തക്കാടൻ, പി.എം. പ്രകാശൻ, കെ.സി. രവീന്ദ്രൻ, രാജൻ കെ. പുതിയേടത്ത്, പ്രദീഷ് നടുക്കണ്ടി, ഇ.പി. മുഹമ്മദ്, പി.സി. സജീവൻ, ടി.എം. വിജയൻ, വി.വി. ദിനേശൻ എന്നിവർ സംസാരിച്ചു.