തിരുവമ്പാടി: സംസ്ഥാന സഹകരണ വകുപ്പിന്റെ 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി തെങ്ങിൻ തൈ വിതരണം തുടങ്ങി. തിരുവമ്പാടി ചർച്ച് വികാരി ഫാദർ ജോസ് ഓലിയക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ടി.എൻ.സുരേഷിന് തൈ നൽകി. സൊസൈറ്റി പ്രസിഡന്റ് ബാബു കെ.പൈക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഹനീഫ ആച്ചപ്പറമ്പിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, പി.എൻ.പ്രശാന്ത് കുമാർ, കെ.ടി തോമസ് എന്നിവർ പങ്കെടുത്തു.