കോഴിക്കോട്: നവകേരളം കുടിശ്ശിക നിവാരണ പദ്ധതിയുടെ ഭാഗമായുള്ള വായ്പാ കുടിശ്ശിക നിവാരണ പദ്ധതി ആനുകൂല്യം ജൂൺ 30 വരെ ദീർഘിപ്പിച്ചതായി കേരള ബാങ്ക് കോഴിക്കോട് മേഖലാ ജനറൽ മാനേജർ അറിയിച്ചു.
കേരള ബാങ്കുമായി സംയോജിച്ച കോഴിക്കോട് , വയനാട് ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് വിവിധ കാരണങ്ങളാൽ കുടിശ്ശികയായ വായ്പക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതി പ്രകാരം പലിശയിലും പിഴ പലിശയിലും ഇളവ് നേടി വായ്പാ കുടിശ്ശികയും വായ്പാ കണക്കും അവസാനിപ്പിക്കാവുന്നതാണ്.
പൂർണ്ണമായോ, ഭാഗികമായോ കുടിശ്ശികയായ വായ്പക്കാരൻ മരണപ്പെട്ട വായ്പകൾ , മാരക രോഗം ബാധിച്ച വായ്പക്കാർ , അപകടം മൂലം കിടപ്പിലായവർ , മാതാപിതാക്കളുടെ മരണം മൂലം അവർ എടുത്ത വായ്പകളിലെ ബാധ്യത , പട്ടികജാതി -വർഗ വിഭാഗങ്ങൾ , മത്സ്യത്തൊഴിലാളികൾ, പ്രളയ ബാധിതരുടെ വായ്പകൾ, സ്വയം സഹായ സംഘങ്ങൾ , ജോയിന്റ് ലൈബലിറ്റി ഗ്രൂപ്പുകൾ എന്നിവരുടെ വായ്പകൾക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. കുടിശ്ശികയായിട്ടുള്ള അംഗ സഹകരണ സംഘങ്ങളുടെ വായ്പകളും പരിഗണിക്കും.