കുന്ദമംഗലം: ആത്മഹത്യചെയ്ത സ്വകാര്യ ബസ് തൊഴിലാളിയുടെ കുടുംബത്തിന് സർക്കാർ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. മാസങ്ങളായി തൊഴിലില്ലാതെ കടുത്ത സാമ്പത്തിക പ്രയാസം നേരിട്ടതിന്റെ മനോവിഷമം കൊണ്ടാണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്നും സർക്കാർ ഈ മേഖലയെ സംരക്ഷിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.