വടകര: നഗരസഭയിലെയും ആറ് പഞ്ചായത്തുകളിലും 25 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി വടകര റൂറൽ ബാങ്ക് ടി.വി നൽകും. ആദ്യ ടി.വി പുത്തൂരിലെ കദീജ കോട്ടേഴ്സിലെ സഹോദരങ്ങളായ മുഹമ്മദ് നിഷാൻ, നിജാസ്, നിഹാൽ എന്നിവർക്ക് മുനിസിപ്പൽ ചെയർമാൻ കെ. ശ്രീധരൻ കൈമാറി. വടകര നഗരസഭയിലെയും, അഴിയൂർ, ഒഞ്ചിയം, ചോറോട്, വില്യാപ്പള്ളി, ഏറാമല, തിരുവള്ളൂർ, ആയഞ്ചേരി പഞ്ചായത്തുകളിലെ ഓൺലൈൻ പഠനസൗകര്യമില്ലന്ന് തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തിയ അർഹരായ വിദ്യാർത്ഥികൾക്കാണ് ടി.വി നൽകുന്നത്. പ്രസിഡന്റ് എ.ടി. ശ്രീധരൻ, വൈസ് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ, ഡയറക്ടർമാരായ സി. ഭാസ്കരൻ, സോമൻ മുതുവന, സി. കുമാരൻ, മുനിസിപ്പൽ എസ്.എസ്.കെ കോ-ഓർഡിനേറ്റർ വിനോദൻ, കൗൺസിലർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. സെക്രട്ടറി കെ.പി. പ്രദീപ് കുമാർ നന്ദി പറഞ്ഞു.