കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ നൽകാതെ നീരസം പ്രകടിപ്പിച്ച ആരോഗ്യ മന്ത്രിയുടെ നടപടിയിൽ അതൃപ്തി അറിയിച്ച് എം.കെ.രാഘവൻ എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കൊവിഡ് ചികിത്സയ്ക്കിടെ മെഡിക്കൽ കോളേജിലെ 18 ഓളം ഡിപ്പാർട്ടുമെന്റുകളുടെ പ്രവർത്തനം മുടങ്ങിയത് സംബന്ധിച്ച് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുന്ന പെരുമാറ്റം അനുചിതവും ഇത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും എം.കെ രാഘവൻ എം.പി ചൂണ്ടിക്കാട്ടി.

പ്രവർത്തനം മുടങ്ങിയ ഡിപ്പാർട്ടുമെന്റുകൾ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരണം. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാകുന്നില്ലെന്ന പരാതി ഉയർന്നതായും

എം.കെ.രാഘവൻ കത്തിൽ വ്യക്തമാക്കി.