കോഴിക്കോട്: കൊവിഡ് കാലത്ത് സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് മുജാഹിദ് സ്റ്റുഡൻസ് മൂവ്‌മെന്റ് (എം.എസ് എം) സ്‌കൂൾ കിറ്റ് പദ്ധതി പ്രഖ്യാപിച്ചു. ആയിരം രൂപ വില വരുന്ന പഠനോ പകരണ കിറ്റാണ് നൽകുക. പദ്ധതിയുടെ വിജയത്തിനായി ജില്ലാ മണ്ഡലം തലങ്ങളിൽ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. സ്‌കൂളുകൾ തുറക്കുന്ന സമയത്ത് കിറ്റ് വിതരണം ചെയ്യും.
ഓൺലൈൻ വഴി ചേർന്ന സംസ്ഥാന ലീഡേഴ്‌സ് മീറ്റ് കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ജലീൽ മാമാങ്കര അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ജാസിർ രണ്ടത്താണി, ഓർഗനൈസിംഗ് സെക്രട്ടറി സുഹ്ഫി ഇംറാൻ, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ വഹാബ് സ്വലാഹി ആലപ്പുഴ, അനസ് സ്വലാഹി കൊല്ലം, റഹ് മത്തുള്ള അൻവാരി കോഴിക്കോട് , ജോ.സെക്രട്ടറിമാരായ ശിബിലി മുഹമ്മദ്, ആദിൽ ഹിലാൽ, ഇത്തിഹാദ് സലഫി ലക്ഷദീപ്, അബ്ദുസലാം അൻസാരി താനാളൂർ, യഹ്‌യ വി.പി കാളിക്കാവ്, അമീൻ അസ്‌ലഹ്, സുബൈർ സുല്ലമി, ഷാഹിദ് മുസ്‌ലിം ഫാറൂഖി, നബീൽ മൂഴിക്കൽ, അജ്മൽ കണ്ണൂർ എന്നിവർ പങ്കെടുത്തു. സ്‌കൂൾ കിറ്റ് സംസ്ഥാന കോ ഓർഡിനേറ്റർമാരായ നവാസ് സ്വലാഹി പാലക്കാട്, ഫൈസൽ ബാബു സലഫി എന്നിവർ
പ്രസംഗിച്ചു.