കടലുണ്ടി: കൊവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കാൻ കടലുണ്ടി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. സാമൂഹ്യ അകലം പാലിക്കലും മാസ്ക് ധരിക്കലും കർശനമായി പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആളുകൾ കൂട്ടം കൂടുന്നത് അനുവദിക്കില്ല.കടലുണ്ടി പ്രദേശത്തെ പള്ളികൾ തുറക്കുന്നതു നീട്ടിവയ്ക്കാൻ മതപണ്ഡിതന്മാരുമായുള്ള കൂടിയാലോചനയിൽ ധാരണയായി.ഓൺലൈൻ ക്ലാസ്സുകൾക്ക് പഞ്ചായത്തിൽ 13 കേന്ദ്രങ്ങൾ തുടങ്ങാനും തീരുമാനിച്ചു.ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു.