exam-postponed

കോഴിക്കോട്: ഓൺലൈൻ പഠനക്ലാസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്ന വൈറ്റ്‌ബോർഡ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഓട്ടിസം സെന്ററിൽ എ. പ്രദീപ് കുമാർ എം.എൽ.എ നിർവഹിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൽഹക്കീം പദ്ധതി വിശദീകരിച്ചു. സി.ആർ.സി. ഡയറക്ടർ ഡോ. റോഷൻ ബിജിലി മുഖ്യാതിഥിയായി. ഗവ.ഓഫീസേഴ്‌സ് അസോസിയേഷനാണ് 16 ഓട്ടിസം സെന്ററുകളിലേക്കുള്ള ടി.വി സംഭാവന നൽകിയത്. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുധാകരനിൽ നിന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി ടി.വി ഏറ്റുവാങ്ങി. നടക്കാവ് ഓട്ടിസം സെന്റർ പി.ടി.എ പ്രസിഡന്റ് സാബിറ, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. അനിൽകുമാർ, ബി.പി.ഒ ഹരീഷ് എന്നിവർ സംസാരിച്ചു.