കൊളത്തറ: വ്യവസായ വകുപ്പ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് നൽകിയ 100 ടി.വികളിലൊന്ന് യു.ആർ.സി. സൗത്ത് തിരുവണ്ണൂർ എസ്.എസ്.കെയുടെ നേതൃത്വത്തിൽ കൊളത്തറ ശിവദാസ് സ്മാരക ഗ്രന്ഥശാലയ്ക്ക് നൽകി. കൗൺസിലർ എം.മൊയ്തീൻ ഗ്രന്ഥശാലാ ഭാരവാഹികൾക്ക് ടി.വി കൈമാറി. ഗ്രന്ഥശാലാ പ്രസിഡന്റ് സുരേശൻ പറന്നാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബാലകൃഷ്ണൻ പുല്ലോട്ട്, കുട്ടൻ മാസ്റ്റർ, ടി.ദാസൻ എന്നിവർ പ്രസംഗിച്ചു.ഗ്രന്ഥശാലാ സെക്രട്ടറി സതീഷ്ബാബു കൊല്ലമ്പലത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് മുല്ലശ്ശേരി രജിത് നന്ദിയും പറഞ്ഞു.