കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ സാമൂഹിക അകലം പാലിക്കാതെയുള്ള മത്സ്യ വില്പന ഭീഷണിയാകുന്നു. തുടക്കത്തിൽ വലിയ നിയന്ത്രണമായിരുന്നെങ്കിലും ഇപ്പോൾ മാസ്‌ക്ക്‌പോലും ഇല്ലാതെയാണ് പലരും കൂട്ടംകൂടി നിൽക്കുന്നത്. മൊത്തക്കച്ചവടം നടത്തുന്നിടത്തും പലരും അകലം പാലിക്കുന്നില്ല. മത്സ്യഫെഡും പൊലീസും ചേർന്നാണ' മുമ്പ് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യ ബന്ധനത്തിന് നൂറുക്കണക്കിനു വള്ളങ്ങളാണ് പോകുന്നത്. ഇതിൽ ആയിരത്തോളം പേർ ജോലിക്ക് ചെയ്യുന്നുണ്ട്. പ്രശ്നത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.