ബാലുശ്ശേരി: ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമായ അച്ഛന് കൈത്താങ്ങായി നിന്ന തീർത്ഥ ബി.എസിനെ തേടിയെത്തിയത് നാടിന്റെ സ്നേഹോപഹാരം. ബാപ്പുജി ട്രസ്റ്റ് ബാലുശ്ശേരിയുടെ നേതൃത്വത്തിൽ നടത്തുന്ന ഗാന്ധി കൃഷി കൂട്ടായ്മയാണ് ടി.വി സെറ്റ് നൽകി അനുമോദിച്ചത്. കുട്ടിക്കൃഷി കൂട്ടായ്മക്ക് നേതൃത്വം നൽകുന്നതിനായിരുന്നു അംഗീകാരം. കൊവിഡ് കാലത്ത് ഭക്ഷണക്കിറ്റ് തയ്യാറാക്കാൻ അച്ഛനോടൊപ്പം നിന്ന തീർത്ഥ കോഴിക്കോട് തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിലൂടെ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ബാലുശ്ശേരി എ.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കേരള മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി ഭരതൻ പുത്തൂർ വട്ടമാണ് പിതാവ്. ട്രസ്റ്റ് ചെയർമാൻ കെ.പി.മനോജ് കുമാർ ഉപഹാരം നൽകി. കുന്നോത്ത് മനോജ്, വിജയൻ അഭയം, എം.കെ.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.