മുക്കം: ആയാംകുന്ന് നാഷണൽ ലൈബ്രറി പൊതുജനങ്ങൾക്കായി നടത്തിയ ഓൺലൈൻ ലോക്ക് ഡൗൺ പഞ്ചദിന ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. ലൈബ്രറി പ്രസിഡന്റ് വി.മോയി, യുടെ നേതൃത്വത്തിൽ വിജയികളുടെ വീടുകളിൽ എത്തിയായിരുന്നു സമ്മാനദാനം. എ.എസ്. നദി ഒന്നാം സമ്മാനം ഏറ്റുവാങ്ങി. പി.വി.ഷാനവാസ്, കെ.രവീന്ദ്രൻ എന്നിവരും സംബന്ധിച്ചു. ഷിനോജ്, ശരണ്യ ചൂലൂർ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സമ്മാനം നേടിയത്. ക്വിസ് മത്സരത്തിലെ വിജയി എ എസ്. നദി ലൈബ്രറി പ്രസിഡൻറ് വി.മോയിയിൽ നിന്ന് സമ്മാനം സ്വീകരിക്കുന്നു