നാദാപുരം: വീട്ടിൽ കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് ഫയർഫോഴ്സ് രക്ഷകരായി. പെരുമുണ്ടശ്ശേരിയിൽ മഹമ്മദ് റസൂമിന്റെ തലയിലാണ് കളിക്കുന്നതിനിടെ അബദ്ധത്തിൽ പാത്രം കുരുങ്ങിയത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. വീട്ടുകാർ ഉടൻ കുട്ടിയെ ചേലക്കാട്ടെ ഫയർഫോഴ്‌സ് ഓഫീസിലെത്തിച്ചു. തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ചേർന്ന് പാത്രം മുറിച്ചുമാറ്റി.
സ്റ്റേഷൻ ഓഫീസർ വാസത്ത് ചേയച്ചൻ കണ്ടിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ്, സീനിയർ ഫയർ ഓഫീസർമാരായ ടി.സി. പ്രേമൻ, സുജേഷ് എന്നിവർ ചേർന്നാണ് പാത്രം മുറിച്ചുമാറ്റിയത്.