കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് എത്തിയശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ 54-കാരൻ
കുഴഞ്ഞുവീണു മരിച്ചു. പെരുമണ്ണ പറംകുളത്തെ ബീരാൻകുട്ടിയാണ് ഇന്നലെ രാവിലെ മരിച്ചത്.
ബംഗളൂരുവിൽ നിന്ന് എത്തിയത് നാലു ദിവസം മുമ്പായിരുന്നു. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമുള്ള ഇദ്ദേഹത്തിന് ഞായറാഴ്ച ചെറിയ തോതിൽ അസ്വസ്ഥത തുടങ്ങിയതാണ്. ഇന്നലെ വെളുപ്പിനാണ് കുഴഞ്ഞു വീണത്. ബീച്ച് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. കൊവിഡ് പരിശോധനാഫലം നെഗറ്റീവായാണ് വന്നത്.