kesb

കോഴിക്കോട്: വൈദ്യുതി ചാർജ്ജ് വർദ്ധനക്കെതിരെ മുസ്ളിം ലീഗ് പ്രവർത്തകർ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. മുഖദാർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബീച്ച് സെക്ഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണ ജില്ലാ ജനറൽ സെക്രട്ടറി എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഇ.പി. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എസ്.വി. ഉസ്മാൻ കോയ, കെ. മൊയ്തീൻ കോയ, എ.ടി. മൊയ്തീൻ കോയ, സി. അബ്ദു റഹ്‌മാൻ, എം.പി. കോയട്ടി, എ.ടി. അബ്ദു എന്നിവർ പ്രസംഗിച്ചു.

താമരശ്ശേരി സബ് എൻജിനിയറുടെ ഓഫീസിനു മുന്നിൽ നടന്ന ധർണ താമരശേരി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പി.ടി. മുഹമ്മദ് ബാപ്പു അദ്ധ്യക്ഷത വഹിച്ചു. എ.പി. മൂസ, എ.കെ. അസീസ്, എം. സുൽഫീക്കർ, അഷ്‌റഫ് കോരങ്ങാട്, എ.പി. സമദ് എന്നിവർ സംസാരിച്ചു.