കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ എലത്തൂരിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അഞ്ചു മുതൽ പത്താം ക്ലാസുവരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥിനികളുടെ പഠന നിലവാരം ഉയർത്തുന്നതിന് എല്ലാ വിഷയങ്ങൾക്കും പ്രത്യേക ടൂഷൻ നൽകും. രാത്രികാല പഠനത്തിനും ശാരീരിക മാനസിക ആരോഗ്യ സേവനത്തിനുമായി റെസിഡന്റ് ട്യൂട്ടർ, സമീകൃത ആഹാരം, സ്‌കൂൾ യൂണിഫോം, നൈറ്റ് ഡ്രസ്, ഇന്നർ ഡ്രസ്, ഹോസ്റ്റലിന് സമീപം ഗേൾസ് ഹൈസ്‌കൂൾ സൗകര്യം, വൈദ്യ പരിശോധന, പോക്കറ്റ് മണി, സ്റ്റേഷനറി സാധനങ്ങൾ, യാത്രാബത്ത തുടങ്ങിയ സേവനങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 7356537604, 9895949486.