job

കോഴിക്കോട്: ജില്ലയിലെ സർക്കാർ സ്ഥാപനത്തിലേക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ സർട്ടിഫിക്കറ്റ്, ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ്, മലയാളം ലോവർ സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2020 ജനുവരി ഒന്നിന് 18നും 41നുമിടയിൽ. അനുവദനീയ വയസിളവ് ബാധകം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 18നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2373179.