indian-rupee

കോഴിക്കോട്: സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിൽ കോവൂരിലുള്ള 'അത്താണി" വാടകവീട് പദ്ധതിയിൽ വിധവകൾ, വിവാഹ മോചിതരായ വനിതകൾ എന്നിവർക്കായി സംവരണം ചെയ്ത നാല് ഫ്ളാറ്റുകൾ ഒഴിവുണ്ട്. കോഴിക്കോട് കോർപ്പറേഷൻ പരിധിക്ക് പുറത്ത് വിദൂര സ്ഥലങ്ങളിൽ നിന്ന് നഗര പരിധിയിൽ ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് നിശ്ചിത കാലത്തേക്ക് ഇവ വാടകക്ക് നൽകുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഈ വിഭാഗത്തിൽപ്പെട്ട താത്പര്യമുള്ളവർ അപേക്ഷിക്കാം. സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ചക്കോരത്തുകുളത്തുളള ഓഫീസിൽ നിന്ന് ഇന്ന് മുതൽ 19 വരെ പ്രവൃത്തി ദിവസങ്ങളിൽ 10.30നും 3.30 നും ഇടയിൽ അപേക്ഷാ ഫോം ലഭിക്കും. ഫോൺ: 0495 2369545.