കൊടിയത്തൂർ: ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് കൊടിയത്തൂർ സർവീസ് സഹ.ബാങ്ക് മൂന്ന് ടി.വി സെറ്റുകൾ നൽകി.
ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഇ.രമേശ് ബാബുവിൽനിന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന അരിയങ്ങോട്ടുചാലിൽ ടി.വി സെറ്റുകൾ ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് വി. വസീഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.ചന്ദ്രൻ, ഡയറക്ടർ സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും ഡയറക്ടർ നാസർ കൊളായി നന്ദിയും പറഞ്ഞു. ബാങ്കിന്റെ പന്നിക്കോട് ഓഡിറ്റോറിയത്തിൽ നേരത്തെ ഓൺലൈൻ പഠന സൗകര്യം തയ്യാറാക്കിയിരുന്നു.