clean
പൊലീസ്, കേരള ബേക്ക് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നു

കൊയിലാണ്ടി: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ കൊയിലാണ്ടി താലൂക്ക് ആശുപത്രി ശുചീകരണ തൊഴിലാളികളെ ആദരിച്ചു. പൊലീസും കേരള ബേക്ക് അസോസിയേഷനും വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നാണ് 'സാദരം' പരിപാടി സംഘടിപ്പിച്ചത്. ഇ.കെ.സി സുരേഷ് ബാബു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബേക്ക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.പി. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ.പ്രതിഭ, മണ്ഡലം ട്രഷറർ കെ.നാഫിഖ്, മനീഷ് അൻവർ ഫേമസ്, പൊലീസുകാരായ ടി.പി.സുലൈമാൻ, കെ.മുനീർ, കെ.എം.ഷീബ എന്നിവർ പ്രസംഗിച്ചു.