കുറ്റ്യാടി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത നരിപ്പറ്റയിലെ പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാലയിൽ സൗകര്യമൊരുക്കി. ഇൻകാസ് ഖത്തർ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയാണ് ടെലിവിഷൻ നൽകിയത്. രണ്ടു മുതൽ ഒമ്പതാം ക്ലാസുവരെയുള്ള പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് ഫോണും ടി.വിയും ഇല്ലാത്ത കാര്യം ഗ്രാമപഞ്ചായത്ത് അംഗം ഗ്രന്ഥശാല ഭാരവാഹികളുമായി സംസാരിച്ചതു പ്രകാരം ഇൻകാസ് ഭാരവാഹിയായ ജിതേഷ് നരിപ്പറ്റ മുൻകൈയെടുത്ത് സഹായം നൽകുകയായിരുന്നു. ഇൻകാസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ.കെ.ഉസ്മാൻ പാറക്കടവ് ടി.വി ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റക്ക് കൈമാറി. ആർ.പി.ഹസൻ, ചന്ദ്രൻ കരിന്ത്രയിൽ, ഹാരിസ് അബൂബക്കർ, അനീഷ് ഒ, ദീപേഷ് കെ.സി, ശ്രീജിത്ത് എം.കെ, രജിൽ കാരപറമ്പത്ത് എന്നിവർ പങ്കെടുത്തു.