vehicle
നാട്ടിൽ തിരിച്ചെത്തുന്നവർക്ക് യാത്രചെയ്യാൻ തയ്യാറാക്കിയ ബഡ്‌സ് സ്കൂളിന്റെ വാഹനം

വില്യാപ്പളളി: പൊതുഗതാഗത സൗകര്യമുപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് നാട്ടിലെത്താൻ വാഹന സൗകര്യമൊരുക്കി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള ബഡ്‌സ് സ്കൂളിന്റെ വാഹനം ഡ്രൈവർക്ക് പ്രത്യേക ക്യാബിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയുമാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്.
സന്നദ്ധപ്രവർത്തകരായ അഫ്രീദി , മുഹമ്മദ് , നാസർ, നിജാബത്ത് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രദേശത്തുകാരെ സൗജന്യമായി വീട്ടിലെത്തിക്കാൻ 24 മണിക്കൂറും വാഹനം സജ്ജമാണെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.അൻസാർ അറിയിച്ചു. വാഹനസൗകര്യം പ്രയോജനപ്പെടുത്തുന്നവർക്ക് പഞ്ചായത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനൻ പറഞ്ഞു.