akstu
എ.കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കമിട്ട നവമുന്നേറ്റം കാർഷിക പദ്ധതി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവ മുന്നേറ്റം കാർഷിക പദ്ധതി ആരംഭിച്ചു. കൂത്താളി എ.യു.പി സ്‌കൂളിന് സമീപം കരനെൽ വിത്ത് വിതച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജനയുഗം യൂണിറ്റ് മാനേജർ കെ.കെ. ബാലൻ, എ.കെ. ചന്ദ്രൻ മാസ്റ്റർ, എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി. ഭാരതി, കൂത്താളി ഗ്രാമപഞ്ചായത്തംഗം ബിജി കണ്ണിപ്പൊയിൽ, ശശി കിഴക്കൻ പേരാമ്പ്ര, സി.വി. സജിത്ത്, ബി.ബി. ബിനീഷ് എന്നിവർ പ്രസംഗിച്ചു. സി.ബിജു സ്വാഗതവും രാജീവൻ പുതിയെടുത്ത് നന്ദിയും പറഞ്ഞു. ടി.എം. കരുണൻ, വി. വൽസൻ, ജിജോയ് ആവള എന്നിവർ നേതൃത്വം നൽകി.