kunnamangalam-news
കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം കെ. എസ് .ഇ. ബി ഓഫീസിന് മുമ്പിൽ നടത്തിയ ധർണ പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: വൈദ്യുതി ചാർജ് കുത്തനെ കൂട്ടിയ നടപടിക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം കെ.എസ് .ഇ. ബി ഓഫീസിന് മുമ്പിൽ ധർണ നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി .കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. ഒ.ഉസ്സയിൻ അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് കിളിമുണ്ട, കെ. പി .കോയ, കെ. മൊയ്തീൻ, യു.സി .മൊയ്തീൻ കോയ, എം. ബാബുമോൻ, കെ. കെ .ഷമീൽ, അജാസ് പിലാശേരി, ഷാജി പുൽകുന്നുമ്മൽ, കെ . കമറുദ്ധീൻ, യു .സി .ബുഷറ, ആസിഫ റഷീദ് , ടി .കെ .സൗധ, ഒ.സലിം, ഹബീബ് കാരന്തൂർ ,എൻ .എം.യുസുഫ്, എം.വി .ബൈജു, കണിയാറക്കൽ മൊയ്തീൻ കോയ, സി .അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.