സുൽത്താൻ ബത്തേരി: പിക്കപ്പ് വാഹനത്തിൽ പച്ചക്കറി ചാക്കുകൾക്കടിയിൽ കർണാടകയിൽ നിന്ന് ഒളിച്ച് കടത്തികൊണ്ട് വരുകയായിരുന്ന 1500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേരെ മുത്തങ്ങയിൽ എക്‌സൈസ് അധികൃതർ പിടികൂടി. കോഴിക്കോട് താമരശ്ശേരി ഉണ്ണികുളം സ്വദേശിയും വാഹനത്തിന്റെ ഡ്രൈവറുമായ അഷറഫ് (38), ഇയാളുടെ സുഹൃത്ത് അബ്ദുൾസലാം(47) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ പി.ബാബുരാജിന്റെ നേതൃത്വത്തിൽ പി.ഇ.ഒ മാരായ കെ.വി.വിജയകുമാർ, കെ.പി.ലത്തീഫ്, സി.ഇ.ഒ രാജേഷേ്,എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തി പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
അദ്ധ്യാപക ഒഴിവ്
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ കൊമേഴ്സ് ,മലയാളം ,ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബി.സി.എ, എക്കണോമിക്സ്,ബോട്ടണി, ഇംഗ്ലീഷ്, എന്നി വിഭാഗങ്ങളിൽ എയ്ഡഡ്, അൺഎയ്ഡഡ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഇന്ന്. യോഗ്യരായ ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷ ഇന്ന് ഓഫീസ് പ്രവർത്തന സമയത്തിനുള്ളിൽ നൽകേണ്ടതാണ്. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്‌ട്രേറ്റിൽ പേര് രജിസ്റ്റർ ചെയ്ത് പി.എച്ച്.ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.പേര് ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് ഡെപ്യുട്ടി ഡടറക്‌ട്രേറ്റിൽ പോകാതെ തന്നെ ഗൂഗിൾ ഫോം ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.htts://forms.gle/JwcSNUwDnAIZttfS9. വിശദ വിവരങ്ങൾക്ക് 04936 220246.