ബാലുശ്ശേരി: നിർമ്മല്ലൂർ പുളിയൻ കണ്ടി മുരളിയുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിനായി കെ .പി .സി .സി മെമ്പറുടെ സഹായം. രോഗബാധിതനായ മുരളിയും ഭാര്യയും രണ്ടു മക്കളും പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മൂടിയ കൂരയിലാണ് താമസം. പഠിക്കാൻ മിടുക്കരായ മക്കളുടെ ഓൺലൈൻ പഠനം മുടങ്ങിയതറിഞ്ഞ് കെ. പി .സി .സി മെമ്പർ കെ. രാമചന്ദ്രൻ മാസ്റ്റർ ടി.വി നൽകുകയായിരുന്നു. സെറ്റോ ബോക്സും കേബിൾ കണക്ഷനും കേബിൾ ടിവി ഓപ്പറേറ്റേഴ്സിന്റെ കെ .കെ ബൈജുവും സൗജന്യമായി നൽകി.