വടകര: അഴിയൂർ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ 4800 വീടുകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. വൈസ് പ്രസിഡന്റ് ഷീബ അനിലിന്റെ വീട് ശുചീകരിച്ച് പ്രസിഡന്റ് വി.പി. ജയൻ ഉദ്ഘാടനം ചെയ്തു. വീടും പരിസരവും ശുചീകരിക്കുക, കൊതുക് നിവാരണം, ഉറവിട നശീകരണം, മാറാല നീക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് കുടുംബശ്രീ അംഗങ്ങൾ ചെയ്യുക. സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്തങ്കണ്ടി, ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി പി.ജ്യോതിഷ്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, എ.ഡി.എസ് ശർമ്മിള, മുജീബ് റഹ്മാൻ സി എച്ച് എന്നിവർ പ്രസംഗിച്ചു.