തിരുവങ്ങൂർ: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. അണ്ടികമ്പനി കുനിക്കണ്ടത്തിൽ സുധാകരനാണ് (57) മരിച്ചത്. ഇന്നലെ പുലർച്ചെ കോരപ്പുഴയിലായിരുന്നു സംഭവം. അച്ഛൻ പരേതനായ കുമാരൻ, അമ്മ: യശോദ. ഭാര്യ: ഗീത. മക്കൾ: സുബീഷ്, സുബിന. മരുമകൻ: സുഗേഷ് കൊങ്ങന്നൂർ.